വെള്ളറട: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്ക് പണ്ടം പണയം വച്ച് പണം തട്ടിയ പ്രതി പിടിയിൽ. നിലമാമൂട് ശരൺ വേദി ഫിനാൻസിൽ തട്ടിപ്പ് നടത്തിയ സംഘത്തിലെ അംഗമാണ് പിടിയിലായത്. രണ്ട് ആഴ്ച മുൻപാണ് ഇവർ രണ്ടു പവന്റെ മുക്കുപണ്ടം പണയം വച്ച് 48,000/ രൂപ കൈപ്പറ്റിയത്. നെയ്യാറ്റിൻകര സ്വദേശിയായ രാഖി (23)യെ ആണ് വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൻറെ സി.സി.ടി.വി ദൃശ്യവും പൊലീസ് കണ്ടെടുത്തു. പ്രതിയുടെ ഒപ്പമുണ്ടായിരുന്ന വിളപ്പിൽശാല സ്വദേശി രാധിക, പൂവാർ സ്വദേശികളായ നൗഷാദ്, ഷാജിത എന്നിവർക്കായി തെരച്ചിൽ ആരംഭിച്ചതയി പൊലീസ് അറിയിച്ചു.
വെള്ളറട എസ്.എച്ച്.ഒ മൃദുൽ കുമാർ, എ എസ് ഐ ശ്യാമളദേവി സി. പി.ഒ. നിത്യ സിവിൽ പോലീസ് ഓഫീസർമാരായ ദീപു, സജിൻ, പ്രദീപ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ കോടതിക്ക് കൈമാറി.
















