രാമേശ്വരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ നിന്നും തമിഴ്നാട്ടിലേക്കുള്ള അഭയാർഥി പ്രവാഹം തുടരുന്നു. ബുധനാഴ്ച രാവിലെയോടെ ജാഫ്നയിൽനിന്ന് മൂന്നു പേരാണ് രാമേശ്വരത്ത് എത്തിയത്.
ഇതോടെ ഇന്ത്യയിൽ എത്തിയ ശ്രീലങ്കൻ അഭയാർഥികളുടെ എണ്ണം 42ആയി ഉയർന്നു. തീരസംരക്ഷണസേന കസ്റ്റഡിയിൽ എടുത്ത അഭയാർഥികളെ രാമേശ്വരം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയശേഷം അഭയാർഥി ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.
















