പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ബസിടിച്ച് വയോധിക മരിച്ചു. കണ്ണന്നൂർ സ്വദേശിനി ചെല്ലമ്മ (80) ആണ് മരിച്ചത്.
രാവിലെ 9.15ന് കണ്ണന്നൂർ ദേശീയപാതയിലാണ് അപകടം ഉണ്ടായത്. ക്ഷേത്രത്തിലേക്ക് പോകുംവഴി റോഡുമുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ തോലന്നൂരിൽ നിന്നും വരുകയായിരുന്ന ബസ് ചെല്ലമ്മയെ ഇടിക്കുകയായിരുന്നു. വയോധികയുടെ ദേഹത്തുകൂടി ബസ് കയറി ഇറങ്ങി.
ചെല്ലമ്മ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ചെല്ലമ്മയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയ ബസിനെ നാട്ടുകാർ തടഞ്ഞിട്ടു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
കെഎസ്ആർടിസി ബസ് സിഗ്നൽ തെറ്റിച്ചാണ് അപകടമുണ്ടാക്കിയത് എന്നാണ് നാട്ടുകാർ പറയുന്നത്.

















