തിരുവനന്തപുരം: എല്‍ഡിഎഫ് വിപുലീകരിക്കുകയാണ് തന്റെ ദൗത്യമെന്ന് നിയുക്ത എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.
മുസ്ലിം ലീഗില്‍ പ്രതിസന്ധിയുണ്ട്. എന്നാൽ എല്‍ഡിഎഫ് പ്രവേശന വിഷയത്തില്‍ ആദ്യം നിലപാട് വ്യക്തമാക്കേണ്ടത് മുസ്ലിം ലീഗാണെന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു.
അതേസമയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശിയുടെ നിയമനത്തില്‍ പാര്‍ട്ടിക്കകത്ത് ഭിന്നതയുമില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. പി ശശിയുടെ നിയമനം സംബന്ധിച്ച് ഒരു വിവാദവും ഇല്ല. എല്ലാ കാര്യങ്ങളും ഏകകണ്ഠമായാണ് പാര്‍ട്ടിയില്‍ തീരുമാനിച്ചിട്ടുള്ളത്. മറ്റെല്ലാം തെറ്റായ പ്രചാരണങ്ങളാണ്. ഓരോരുത്തര്‍ക്കുമുള്ള അഭിപ്രായങ്ങള്‍ വ്യത്യാസമാണെങ്കിലും തീരുമാനങ്ങളെടുക്കുന്നത് ഐക്യകണ്‌ഠേനയാണെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

















