തിരുവനന്തപുരം: ബസ്, ഓട്ടോ- ടാക്സി ചാർജ് വർധന സംബന്ധിച്ച് ഇന്നു ചേരുന്ന മന്ത്രിസഭയിൽ പരിഗണിക്കും. നിരക്കുവർധന സംബന്ധിച്ച് ഉദ്യോഗസ്ഥതല സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാകും വർധന സംബന്ധിച്ച ഫയൽ മന്ത്രിസഭയുടെ പരിഗണനയ്ക്കു വരുന്നത്.
മേയ് ഒന്നിനു നിരക്കുവർധന നടപ്പിൽ വരുത്തുമെന്നു ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോവിഡ് കാലത്ത് അധികമായി ഏർപ്പെടുത്തിയ ചാർജിനു മുകളിലാണോ വർധന നടപ്പാക്കാൻ അനുമതി നൽകുക എന്നതാണ് പ്രധാന ചർച്ചാവിഷയം.
മിനിമം ചാർജിനായി കുറച്ച ദൂരപരിധി പുനഃസ്ഥാപിക്കുമോ എന്നതും മന്ത്രിസഭയുടെ പരിഗണനയ്ക്കു വരുമെന്നാണു വിവരം.

















