കോതമംഗലം: വിഷു ദിനത്തിലെ ആക്രമണം നടത്തിയ മൂന്നുപേർ പിടിയിൽ. കുട്ടമ്പുഴ കൂവപ്പാറ സ്വദേശികളായ തൊടക്കരയിൽ ബേസിൽ ജോഷി (25), മോളെക്കുടിയിൽ ബോണി പൗലോസ് (32), കണ്ടേക്കാട് സജിൽ സാനു (21) എന്നിവരെയാണ് പിടികൂടിയത്.
ഇവർ മദ്യലഹരിയിൽ കൂവപ്പാറ സ്വദേശികളായ കൂവപ്പറമ്പിൽ വീട്ടിൽ അനിൽകുമാർ, അരുൺകുമാർ, പ്രദീപ് എന്നിവരെ കത്തികൊണ്ട് കുത്തിയും കല്ലുകൊണ്ടിടിച്ചും പരിക്കേൽപ്പിച്ച് സ്വർണാഭരണം കവർച്ച ചെയ്തശേഷം കാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇവരിൽ ബേസിൽ, ബോണി എന്നിവർ മുമ്പ് പല കേസുകളിലും പ്രതികളായവരാണ്.
ഇൻസ്‌പെക്ടർ കെ.എം. മഹേഷ്‌കുമാറിെൻറ നേതൃത്വത്തിൽ എസ്.ഐ പി.വി. ജോർജ്, എ.എസ്.ഐ മാരായ അജികുമാർ, അനിൽ കുമാർ, അജിമോൻ സി.പി.ഒ മാരായ ജോളി, സുബാഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
















