കണ്ണൂർ: ക്ഷേത്രക്കുളത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു. എടച്ചേരി കനാലിനുസമീപത്തെ റോയി ജോസഫിന്റെയും ഷീബയുടെയും മകൻ ലിനോയാണ് (15) കുന്നാവ് ജലദുർഗ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചത്.
പള്ളിക്കുന്ന് ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂൾ ഒമ്പതാംതരം വിദ്യാർഥിയാണ്. ചൊവ്വാഴ്ച ഉച്ചക്ക് ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന ലിനോയും രണ്ടു സുഹൃത്തുക്കളും കുളിക്കാനിറങ്ങിയതായിരുന്നു.
ലിനോ കുളത്തിൽ മുങ്ങിപ്പോകുന്നതുകണ്ട സുഹൃത്തുക്കൾ ബഹളം വെച്ചതിനെ തുടർന്ന് പ്രദേശവാസികളെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അഗ്നിരക്ഷ സേനയെത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കണ്ണൂർ ടൗൺ പൊലീസ് ഇൻക്വസ്റ്റ് നടത്തി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് നടുവിൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ലന, ലിയ.
















