കൊല്ലം: അങ്കമാലി തുറവൂരിൽ വീട്ടമ്മയെ പറമ്പിൽ പോള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തുറവൂര‍് കാളിയാർ കുഴി ചെത്തിമറ്റത്തിൽ സിസലിയാണ് മരിച്ചത്. രാവിലെ വീട്ടിനടുത്ത കൃഷിയിടത്തിൽ പൊള്ളലേറ്റ് കിടക്കുന്നത് കണ്ട് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസും ഫയർഫോഴ്സുമെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെകുറിച്ച് അങ്കമാലി പൊലീസ് അന്വേഷണം തുടങ്ങി. മൂത്ത മകനും കുടുംബത്തിനുമൊപ്പമാണ് സിസലി താമസിച്ചിരുന്നത്. മകനുമായി സ്വത്തുതർക്കമുണ്ടായിരുന്നുവെന്ന് നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. ഇതാണോ മരണത്തിനിടയാക്കിയതെന്ന് പൊലീസ് സംശയിക്കുന്നു.
















