തിരുവനന്തപുരം: എൽഡിഎഫിന്റെ സിൽവർലൈൻ യോഗങ്ങൾക്ക് തുടക്കം. കേരളാ മോഡൽ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസനം വരും തലമുറയ്ക്ക് വേണ്ടിയാണ്. നിഷേധാത്മക സമീപനം സ്വീകരിച്ച ശക്തികളെ കേരളത്തിന് നേരത്തെ പരചിയമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഡിെഫിന്റേത് വികസന വിരുദ്ധ നയമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
എന്ത് ചെയ്താലും വികസന പദ്ധതിയെ എതിര്‍ക്കുന്നവരോട് ഒന്നും പറഞ്ഞിട്ടും കാര്യമില്ലെന്നും പ്രതിപക്ഷത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ വികസനങ്ങള്‍ ഭാവി തലമുറയെ ലക്ഷ്യമിട്ടുള്ളതാണ്. കേരളത്തിലെ വലതുപക്ഷത്തിന് വികസന വിരുദ്ധ നിലപാടെടുത്ത പാരമ്പര്യമാണുള്ളത്. പ്രതിപക്ഷം ഇപ്പോള്‍ തിരുത്തിയില്ലെങ്കില്‍ ജനങ്ങള്‍ അവരെ തിരുത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എംഎസ് സർക്കാരാണ് എല്ലാ വികസനത്തിനും അടിത്തറയിട്ട കേരളാ മോഡലിന് തുടക്കമിട്ടത്. അന്ന് കാർഷിക പരിഷ്കരണ നിയമത്തെയും എതിർത്തിരുന്നു. അത് പെരുപ്പിച്ച് രാജ്യം കണ്ട ഏറ്റവും ജനാധിപത്യ വിരുദ്ധ നീക്കത്തിലേക്ക് എത്തിച്ചു. കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ സാർവത്രിക വിദ്യാഭ്യാസം നടപ്പാക്കി. എല്ലാവർക്കും സ്കൂളിൽ പോകാനുള്ള സാഹചര്യം ഉണ്ടാക്കിയെന്നും പിണറായി പറഞ്ഞു.
ഭൂപരിഷ്‌കരണം നടപ്പാക്കിയതാണ് കേരളത്തിന്റെ ഏറ്റവും വലിയ പ്രത്യേകതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭൂപരിഷ്‌കരണം നടപ്പിലാക്കായ 1957 ലെ ഇഎംഎസ് സർക്കാരിന് എന്തൊക്കെ വെല്ലുവിളിയാണ് നേരിടേണ്ടി വന്നതെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. സർക്കാരിനെ അട്ടിമറിക്കുന്ന സമരങ്ങൾ വരെ ഉയർന്നുവന്നു. സമൂലമായ വിദ്യാദ്യാസ പരിഷ്‌കരണം ഇഎംഎസ് സർക്കാർ കൊണ്ടുവന്നിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
2016 ൽ എൽഡിഎഫ് ജനങ്ങൾക്ക് മുന്നിൽ വച്ച പ്രകടനപത്രികയിൽ നാടിന്റെ സമഗ്ര വികസനം ഉറപ്പ് നൽകിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വലത് പക്ഷത്തിന് എപ്പോഴും പുരോഗമനത്തിന് വിരുദ്ധമായി നിലപാട് എടുത്ത പാരമ്പര്യമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. എന്നാൽ എല്ലാ പ്രദേശത്തെയും സ്പർശിക്കുന്ന വികസനമാണ് എൽഡിഎഫ് മുന്നോട്ട് വെക്കുന്നത്. എല്ലാ മേഖലയും വികസിച്ച് വരണം. പശ്ചാത്തല സൗകര്യ വികസനം പ്രധാന ഘടകമാണ്. നമുക്ക് വിഭവ ശേഷി കുറവാണ്. ബജറ്റിന് മുഴുവൻ ചെലവും വഹിക്കാൻ പറ്റാത്ത സ്ഥിതിയുണ്ട്. അതിനാണ് കിഫ്ബി കൊണ്ടുവന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
കിഫ്ബി വഴി അമ്പതിനായിരം കോടിയുടെ വികസനം എന്നാണ് പറഞ്ഞത്. എന്നാല്‍, നടപ്പാക്കിയത് അറുപതിനായിരം കോടിയുടെ വികസനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിൽ ദേശീയപാത മോശമായിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ വീതി കൂടിയതാണ്. കേരളത്തിൽ നീങ്ങാൻ പറ്റാത്ത നിലയായിരുന്നു. ദേശീയപാത വികസനം കേരളത്തിൽ നടപ്പായില്ല. 45 മീറ്ററിൽ റോഡ് വേണം എന്ന് സർവകക്ഷി യോഗം തീരുമാനിച്ചു. പക്ഷേ യുഡിഎഫ് സർക്കാർ ഭൂമി ഏറ്റെടുത്തില്ലെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. ദേശീയപാത അതോറിറ്റി ഭൂമി ഏറ്റെടുക്കാൻ തടസം നിന്നു. ചെലവ് കൂടുതലാണെന്ന് കേന്ദ്രം പറഞ്ഞതോടെ തർക്കമായി. ഗഡ്കരിയുമായി ദീർഘ ചർച്ച നടത്തി ഒത്തുതീർപ്പാക്കി. ഭൂമി ഏറ്റെടുക്കാൻ കാൽ ഭാഗം കേരളം നൽകേണ്ടിവന്നു. അയ്യായിരത്തിൽ അധികം കോടി രൂപ കൊടുക്കേണ്ടി വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

















