ജറൂസലം: വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സേനയുടെ വെടിവെപ്പിൽ രണ്ടു ഫലസ്തീനികൾക്ക് പരിക്ക്. റമദാനിൽ ഫലസ്തീൻ ഇസ്രായേൽ നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധമുയരുന്നതിനിടെയാണ് പുതിയ സംഭവം. വെസ്റ്റ് ബാങ്കിന്റെ വടക്കുള്ള ജെനിനിലെ യമുൻ ഗ്രാമത്തിൽ ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ചവർക്കു നേരെയാണ് വെടിയുതിർത്തത്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഫലസ്തീൻ വാർത്ത ഏജൻസി വഫ റിപ്പോർട്ട് ചെയ്തു.
അതേസമയം, ഫലസ്തീൻ നഗരങ്ങളിലും ഗ്രാമങ്ങളിലും ഇസ്രായേൽ സേനയുടെ റെയ്ഡ് തുടരുകയാണ്.
















