ഡൽഹി: ഡൽഹിയിൽ അടക്കം വിവിധ സംസ്ഥാനങ്ങളിൽ വർഗീയ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി പുലർത്തുന്ന മൗനം ഞെട്ടിക്കുന്നതാണെന്നു പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത പ്രസ്താവന.
13 പ്രതിപക്ഷ പാർട്ടികളാണ് സമാധാനവും സൗഹാർദവും നിലനിർത്തണമെന്നും വർഗീയ കലാപം നടത്തുന്നവരെ കർശനമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. മതഭ്രാന്ത് പ്രചരിപ്പിക്കുന്നതിലൂടെ നമ്മുടെ സമൂഹത്തെ പ്രകോപിപ്പിക്കുകയും ആക്രമിക്കകയും ചെയ്യുന്നവരുടെ വാക്കുകൾക്കും പ്രവൃത്തികൾക്കും എതിരെ സംസാരിക്കുന്നതിൽ പ്രധാനമന്ത്രി മോദി പരാജയപ്പെട്ടെന്നു പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
















