ആലപ്പുഴ: സമീപദിവസങ്ങളിലെ കനത്ത മഴയിൽ ആലപ്പുഴ ജില്ലയിൽ 112 കോടിയുടെ കൃഷിനാശം സംഭവിച്ചതായി വിലയിരുത്തി
നിന്ന് ധനസഹായം ലഭ്യമാക്കും. മടവീഴ്ച ഉൾപ്പെടെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജലസേചനം, മണ്ണ് പര്യവേക്ഷണം, കെ.എൽ.ഡി.സി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ ഫലപ്രദമായ പദ്ധതികൾക്ക് രൂപം നൽകും.
ചെന്നിത്തല പഞ്ചായത്തിലെ പാടശേഖരങ്ങളിലെ വെള്ളക്കെട്ട് കുറക്കുന്നതിന് ഇടത്തോടുകളിലൂടെയുള്ള നീരൊഴുക്ക് സുഗമമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൃഷി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി വിനോദ് മോഹൻ, അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എ. അരുൺകുമാർ, സ്റ്റേറ്റ് അഗ്രികൾചറൽ എൻജിനീയർ ബാബു, പ്രിൻസിപ്പൽ കൃഷി ഓഫിസർ വി. രജത, അഡീഷനൽ ഡയറക്ടർ ആർ. ശ്രീരേഖ, അസി. പ്രിൻസിപ്പൽ കൃഷി ഓഫിസർ സുജ ഈപ്പൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്. സഫീന തുടങ്ങിയവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
















