കോട്ടയം: എരുമേലി മുട്ടപ്പള്ളിയിൽ നാലു വയസുള്ള കുട്ടി കിണറ്റിൽ വീണ് മരിച്ചു. കരിമ്പിന്തോട്ടിൽ ഷിജോ (രതീഷ് രാജൻ -സി.എച്ച്.സി കൗൺസിലർ, വെച്ചൂച്ചിറ) യുടെ മകൻ ധ്യാൻ രതീഷ് ആണ് മരിച്ചത്.
ഇന്ന് രാവിലെ കളിക്കുന്നതിനിടെ മുട്ടപ്പള്ളിയിലെ വാടക വീടിനോട് ചേർന്ന കിണറ്റിലാണ് കുട്ടി വീണത്. അപകടത്തിൽ കുഞ്ഞിൻറെ തലക്ക് പരിക്കേറ്റിരുന്നു. ഉടൻ തന്നെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിൽ കുട്ടി മരിച്ചു.
















