കോലാപുർ: മഹാരാഷ്ട്രയിലെ കോലാപുർ നോർത്ത് നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ വിജയം. കോൺഗ്രസിന്റെ ജയശ്രീ ജാദവാണ് 18,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച് സീറ്റ് നിലനിർത്തിയത്. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന സത്യജിത്ത് കദമിനെയാണ് ജയശ്രീ പരാജയപ്പെടുത്തിയിരിക്കുന്നത്.
ജയശ്രീ യാദവ് 96,176 വോട്ടുകൾ നേടിയപ്പോൾ 77,426 വോട്ടുകളാണ് സത്യജിത്തിന് ലഭിച്ചത്. മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിന്റെ നേട്ടമായാണ് ജയശ്രീയുടെ വിജയത്തെ കാണുന്നത്.
















