ഈസ്റ്റ് ഗോദാവരി (ആന്ധ്രാപ്രദേശ്): കിഴക്കൻ ഗോദാവരി ജില്ലയിലെ ഉപ്പംഗല ഗ്രാമത്തിൽ നടന്ന മേളയിൽ നഗ്നനൃത്തം സംഘടിപ്പിച്ചതിന് 10 പേരെ ആന്ധ്രാപ്രദേശ് പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു.
ഏപ്രിൽ 14, 15 തീയതികളിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. കിഴക്കൻ ഗോദാവരി ജില്ലയിലെ തല്ല്രേവു മണ്ഡലത്തിലെ ഉപ്പംഗല ഗ്രാമത്തിൽ പോലേരുഅമ്മ മേളയിൽ നഗ്നനൃത്തം സംഘടിപ്പിച്ചതിനാണ് കൊരിങ്ക പൊലീസ് കേസ് എടുത്തത്. നൃത്തത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
“കേസ് രജിസ്റ്റർ ചെയ്യുകയും 10 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവം എപ്പോഴാണെന്ന് ഞങ്ങൾക്ക് അറിയില്ല. എല്ലാ വിശദാംശങ്ങളും ഉടൻ ലഭിക്കും” -പൊലീസ് കൂട്ടിച്ചേർത്തു.
















