മലയാളി സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് സത്യൻ അന്തിക്കാടിന്റെ മകൾ. നീണ്ട കാലത്തെ ഇടവേളക്ക് ശേഷം മീരാ ജാസ്മിൻ തിരികെ എത്തുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. ജയറാം ആണ് നായകൻ. റിലീസ് കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
മനോഹരമായ കുടുംബചിത്രമായിരിക്കും ‘മകൾ’ എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ട്രെയിലർ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. കസ്തൂരിമാൻ സിനിമയിൽ കണ്ട അതേ മീരയെയാണ് മകളിലും കാണുന്നതെന്ന് പ്രേക്ഷകർ വ്യക്തമാക്കുന്നു.
















