വാഷിങ്ടൺ: പാകിസ്താനിലെ പുതിയ സർക്കാറിനെ അഭിനന്ദിച്ച് യു.എസ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വിലമതിക്കുന്നുവെന്നും ദീർഘകാലത്തെ സഹകരണം തുടർന്നുകൊണ്ടുപോകാൻ ആഗ്രഹിക്കുന്നുവെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ വ്യക്തമാക്കി.
ശഹ്ബാസ് ശരീഫ് സർക്കാറുമായി ബന്ധം മെച്ചപ്പെടുത്താൻ യു.എസ് ആഗ്രഹിക്കുന്നുവെന്നതിന്റെ സൂചനയാണിത്. ഇംറാൻ ഖാൻ പ്രധാനമന്ത്രിയായപ്പോഴാണ് യു.എസുമായുള്ള ബന്ധം കൂടുതൽ ഉലഞ്ഞത്. തന്നെ പുറത്താക്കിയതിനുപിന്നിൽ യു.എസ് ആണെന്നാണ് ഇംറാന്റെ ആരോപണം.
ആരോപണം യു.എസ് നിഷേധിച്ചിരുന്നു. യു.എസിന് നന്ദി പറഞ്ഞ പാകിസ്താൻ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൽ പ്രതിജ്ഞാബദ്ധമാണെന്ന് അറിയിക്കുകയും ചെയ്തു.
















