ന്യൂഡൽഹി: ഡൽഹിയിലെ ജാമിയ നഗറിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിലാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. പതിമൂന്ന് പേർക്ക് പരിക്കേറ്റു.
അഗ്നിശമനസേന സ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലർക്ക് ഗുരുതരമായി പൊള്ളലേറ്റു എന്നാണ് വിവരം.
അതേസമയം പടിഞ്ഞാറൻ ഡൽഹിയിലെ പഞ്ചാബി ബാഗ് ഏരിയയിൽ ബാർ റെസ്റ്റോറന്റിലും തീപിടിത്തമുണ്ടായി. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡൽഹി ഫയർ സർവീസ് പറഞ്ഞു.