ബോളിവുഡിന്റെ വാണിജ്യ വിജയങ്ങളെ മറികടന്ന ടോളിവുഡിന് പിന്നാലെ കന്നഡ സിനിമയ്ക്കും രാജ്യമൊട്ടാകെ ആരാധകരെ നേടിക്കൊടുത്ത ചിത്രമായിരുന്നു കെജിഎഫ്.പ്രതീക്ഷകള്‍ക്ക് ഒടുവില്‍ പ്രദര്‍ശനത്തിയ രണ്ടാം ഭാഗവും പ്രേക്ഷകരുടെ ആവേശം ഉയര്‍ത്തുന്ന തരത്തിലുളളതാണ്കെജിഎഫ് ചാപ്റ്റർ 1 തന്ന ഫീൽ കെജിഎഫ് ചാപ്റ്റർ 2ലും പ്രേക്ഷകർക്ക് അതേപോലെ ലഭിക്കും എന്നതിൽ സംശയമില്ല.കെജിഎഫ് ആരാധകർ പ്രതീക്ഷിച്ചതിനുമപ്പുറമാണ് ദൃശ്യവിസ്മയം. റോക്കി ഭായിക്ക് വലിയ മാറ്റമൊന്നും ഇല്ല. രോമാഞ്ചം കൊള്ളിക്കുന്നതിന് കയ്യും കണക്കുമില്ല.
റോക്കി ഭായിയുടെ സ്റ്റൈലും സ്വാഗും ഒരു രക്ഷയും ഇല്ലാത്തതാണ്. സിനിമ ആസ്വാദകരും ഡബിൾ ഹാപ്പി ആകും. റോക്ക് ഭായിയായി ഇക്കുറിയും യാഷ് സ്‍ക്രീനില്‍ തീപടര്‍ത്തുന്നു. ആദ്യ ഭാഗത്തിന്റെ അതേ പാതയില്‍ തന്നെയാണ് ചാപ്റ്റര്‍ രണ്ടും സഞ്ചരിക്കുന്നത്. വീര നായകന്റെ മാസ് പരിവേഷങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട് ഓരോ രംഗങ്ങളിലും.ആദ്യ ഭാഗത്തിലെ മാസിനപ്പുറത്തെ ആവേശം സൃഷ്‍ടിക്കാനുള്ള ശ്രമങ്ങളാണ് സംവിധായകൻ പ്രശാന്ത് നീല്‍ ചാപ്റ്റര്‍ രണ്ടില്‍ നടത്തിയിരിക്കുന്നത്. ഒരു കഥാപാത്രത്തെ പോലും വെറുതെ കൊണ്ടുവരാതെ പ്രാധാന്യത്തോടെ തന്നെ സ്ക്രീനിൽ എത്തിച്ചിരിക്കുന്നു. സഞ്ജയ് ദത്തിന്റെ അധീരയുടെ പവർ റോക്കിയെ വിറപ്പിക്കുന്നുണ്ട്. ക്ലൈമാക്സിൽ ഒരു എക്സ്ട്രാ സസ്പെൻസ് ഒരുക്കിവച്ചിട്ടുണ്ട്.
ക്യാമറ, എഡിറ്റിങ്, തുടങ്ങി എല്ലാ മേഖലയിലും ചിത്രം മികവ് പുലർത്തിയിട്ടുണ്ട്. ആദ്യ ഭാഗത്തിന്റെ ആവേശത്തെ പ്രേക്ഷനില്‍ നിറച്ച അതേ സംഗീതം ഇത്തവണയും ഹരം കൊള്ളിക്കുന്നു.പ്രേഷകരുടെ ഇത്രയും നാളത്തെ കാത്തിരിപ്പിനെ പൂർണമായി തൃപ്തിപ്പെടുത്തിയ സിനിമ എന്ന് പറയാം ഇന്ത്യൻ സിനിമയിൽ കെജിഎഫ് ഒരു അത്ഭുത സൃഷ്ടിയാണെന്നതിൽ സംശയമില്ല.
















