ന്യൂഡൽഹി: കോണ്‍ഗ്രസിലെ തിരുത്തല്‍വാദി വിഭാഗമായ ജി-23 നേതാക്കളെ അനുനയിപ്പിക്കാൻ നീക്കവുമായി രാഹുൽ ഗാന്ധി. ജി-23യിലെ മുതിർന്ന 10 നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ച നാളെയോ മറ്റന്നാളോ നടക്കുമെന്നാണ് സൂചന.
കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിനു മുന്നോടിയായാണ് നേതാക്കളെ അനുനയിപ്പിക്കാൻ രാഹുലിന്റെ ശ്രമം. ഏതാനും വർഷമായി സോണിയ ഗാന്ധിയാണ് താത്കാലിക പ്രസിഡന്റ് എന്ന നിലയിൽ പാർട്ടിയെ നയിക്കുന്നത്. ഇതിനെതിരേ പാർട്ടിയിൽ കടുത്ത വികാരം പലവട്ടം പൊട്ടിപ്പുറപ്പെട്ടിരുന്നു.
ശക്തമായ നേതൃത്വത്തിന്റെ അഭാവമാണ് കോൺഗ്രസ് സമീപകാലത്തു നേരിട്ട തിരിച്ചടികൾക്കെല്ലാം കാരണമെന്നു ജി-23 നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. ഗുലാം നബി ആസാദ്, കപിൽ സിബൽ, മനീഷ് തിവാരി, ശശി തരൂർ തുടങ്ങിയവരൊക്കെ ഈ സംഘത്തിൽ ഉൾപ്പെടുന്നു.
















