വേനൽക്കാലമാണ്, ചൂട് കൂടുമ്പോൾ ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യതയും വർധിക്കുന്നുണ്ട്. അതിനാൽ തന്നെ വേനൽക്കാലത്ത് ദാഹവും വർധിക്കും. എന്നാൽ എത്ര വെള്ളം കുടിച്ചാലും ദാഹം മാറാതെയിരിക്കുകയാണെങ്കിൽ അത് ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാൻ സാധ്യതയുണ്ട്.
പ്രമേഹ രോഗം ഉള്ളവർക്ക് അമിത ദാഹം തോന്നാറുണ്ട്. അതിനാൽ തന്നെ അമിത ദാഹം തോന്നുന്നുണ്ടെങ്കിൽ ആരോഗ്യ വിദഗ്ദ്ധനെ സമീപിക്കണം. പ്രമേഹം കൂടാതെ കുടലിൽ ഉണ്ടാകുന്ന ക്യാൻസറിന്റെ ലക്ഷണമായും അമിത ദാഹം കാണാറുണ്ട്. ആദ്യം ഘട്ടത്തിൽ തന്നെ കണ്ടെത്തിയില്ലെങ്കിൽ ഇത് മരണത്തിലേക്ക് പോലും നയിച്ചേക്കും.
വൻകുടലിലെ ക്യാൻസർ വളരെ പതിയെ ശരീരത്തെ ആകെ ബാധിക്കും. രോഗത്തിന്റെ ആദ്യ ഘട്ടത്തിൽ കാര്യമായ ലക്ഷണങ്ങൾ ഒന്നും ഉണ്ടാകില്ല. എന്നാൽ സാധാരണയായി കണ്ട് വരുന്ന ചില ആരോഗ്യ പ്രശ്‍നങ്ങൾ ഇതിന്റെ ലക്ഷമാണ്. രോഗം ആദ്യം തന്നെ കണ്ടെത്തിയില്ലെങ്കിൽ ജീവന് ഭീക്ഷണിയാണ്.
















