തിരുവനന്തപുരം: സിപിഐഎം സെമിനാറില്‍ പങ്കെടുത്ത കെ.വി.തോമസിനെതിരായ അച്ചടക്ക നടപടി സംബന്ധിച്ച് പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്ന് മുതിർന്ന കോൺഗ്രസ്നേതാവ് ഉമ്മന്‍ചാണ്ടി. എല്ലാ വശവും പരിശോധിച്ചായിരിക്കും തീരുമാനമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അതേസമയം കെ.വി.തോമസ് സെമിനാറില്‍ പങ്കെടുത്തത് തെറ്റാണെന്ന്് കെ.മുരളീധരനും പറഞ്ഞു. ശശി തരൂര്‍ കോണ്‍ഗ്രസിന്റെ തീരുമാനം അംഗീകരിക്കുകയും തോമസ് മാഷ് ലംഘിക്കുകയും ചെയ്യുമ്പോള്‍ നടപടിയെടുത്തില്ലെങ്കില്‍ അത് ശശി തരൂരിനോട് കൂടി ചെയ്യുന്ന തെറ്റായിരിക്കും. ശശി തരൂരിന് പങ്കെടുക്കണമെന്നുണ്ടായിരുന്നു. കോണ്‍ഗ്രസ് നിലപാട് വിശദീകരിക്കണമെന്നുണ്ടായി. എന്നാല്‍ പ്രത്യോക സാഹചര്യം ഞങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അദ്ദേഹം മാറി നിന്നു.
തോമസ് മാഷ് പങ്കെടുക്കുക മാത്രമല്ല ഏകാധിപതിയായിട്ട് മാര്‍ക്സിസ്റ്റുകാര്‍ പോലും കാണുന്ന മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തി. രാഹുല്‍ ഗാന്ധിയെ ഹിന്ദു വര്‍ഗീയ വാദിയെന്ന് വിളിച്ച വ്യക്തിയാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

















