ഹൈദരാബാദ്: ഭാഷാ വര്‍ഗീയതയ്ക്കുള്ള ഏതുശ്രമവും തിരിച്ചടിക്കുമെന്ന് തെലങ്കാന മന്ത്രി കെ ടി രാമറാവു വ്യക്തമാക്കി. നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയുടെ ശക്തി. വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ പരസ്പരം ഹിന്ദിയില്‍ സംസാരിക്കണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു കെ ടി രാമറാവു പറയുന്നു.
“നാനാത്വത്തിലെ ഏകത്വമാണ് നമ്മുടെ ശക്തി, പ്രിയ അമിത് ഷാ ജി. ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു യൂണിയൻ ആണ്. യഥാർഥ വസുധൈവ കുടുംബം. എന്ത് കഴിക്കണം, എന്ത് ധരിക്കണം, ആരോട് പ്രാർഥിക്കണം, ഏത് ഭാഷ സംസാരിക്കണം എന്നെല്ലാം തീരുമാനിക്കാൻ നമ്മുടെ മഹത്തായ രാഷ്ട്രത്തിലെ ആളുകളെ എന്തുകൊണ്ട് അനുവദിക്കുന്നില്ല? ഭാഷാ വർഗീയത/ആധിപത്യം ബൂമറാങാവും”- മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൻ കെ ടി രാമറാവു വ്യക്തമാക്കി.
















