ചണ്ഡിഗഡ്: അമരീന്ദർ സിംഗ് ബ്രാറിനെ പഞ്ചാബ് അധ്യക്ഷനായി കോൺഗ്രസ് നിയമിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനായിരുന്നു അമരീന്ദർ സിംഗ് ബ്രാർ.
മുൻ മന്ത്രിയായിരുന്ന അമരീന്ദ്രർ സിങ്ങ് ബ്രാർ സംസ്ഥാനത്തെ യുവനേതാവാണ്. ബ്രാറിനെ കൂടാതെ പ്രതാപ് സിംഗ് ബജ്‌വയെ സംസ്ഥാന പ്രതിപക്ഷ നേതാവായി പാർട്ടി ഹൈക്കമാൻഡ് തീരുമാനിച്ചു. ഇതിന് പുറമെ ഭരത് ഭൂഷൺ ആഷുവിനെ സംസ്ഥാന വർക്കിംഗ് പ്രസിഡന്റായും നിയമിച്ചിട്ടുണ്ട്.
നേരത്തെ നിയമസഭാ തോൽവിക്ക് പിന്നാലെ പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് നവ്ജ്യോത്സിംഗ് സിദ്ദുവിനെ മാറ്റിയിരുന്നു.
















