വേനല്‍ക്കാലത്ത് കിഡ്നി സ്റ്റോണ്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. വേനൽകാലത്ത് താപനിലയിലെ വര്‍ദ്ധനവ് കാരണം വൃക്കയിലെ കല്ല് പ്രശ്നം 40% വരെ വര്‍ദ്ധിക്കുന്നു. വേനല്‍ക്കാലത്ത്, വിയര്‍പ്പിലൂടെ കൂടുതല്‍ ജലാംശം നഷ്ടപ്പെടും, ജലനഷ്ടം ഒടുവില്‍ മൂത്രത്തിന്റെ ഉയര്‍ന്ന സാന്ദ്രതയിലേക്ക് നയിക്കുന്നു, ഇത് വൃക്കയിലെ കല്ല് രൂപപ്പെടാനുള്ള സാധ്യത കൂട്ടുന്നു. ഈ വേനല്‍ക്കാലത്ത് കിഡ്നി സ്റ്റോണ്‍ തടയാന്‍ ചില വഴികളുണ്ട്.
വെള്ളം കുടിക്കുക
വൃക്കയിലെ കല്ലുകള്‍ ഉണ്ടാകുന്നത് തടയുന്നതിനുള്ള ഒരു പ്രധാനിയാണ് വെള്ളം. ശരീരത്തില്‍ വെള്ളത്തിന്റെ അഭാവം യൂറിക് ആസിഡും ചില ധാതുക്കളും ശരീരത്തില്‍ കേന്ദ്രീകരിക്കപ്പെടാന്‍ ഇടയാക്കും, ഇത് വൃക്കയിലെ കല്ലുകള്‍ രൂപപ്പെടുന്നതിന് അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കുന്നു. നിര്‍ജ്ജലീകരണം സംഭവിക്കുകയാണെങ്കില്‍, ലവണങ്ങളും മറ്റ് ധാതുക്കളും അലിയിക്കാന്‍ ദ്രാവകം കുറവായിരിക്കും, ഇത് മൂത്രത്തിന്റെ സാന്ദ്രതയിലേക്ക് നയിക്കുന്നു. മൂത്രത്തിന്റെ നിറം പരിശോധിച്ച് നിങ്ങള്‍ക്ക് ശരിയായ ജലാംശം ഉണ്ടോ എന്ന് മനസിലാക്കാന്‍ കഴിയും. ദിവസം മുഴുവന്‍, പ്രത്യേകിച്ച് വേനല്‍ക്കാലത്ത് വെള്ളം കുടിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തെ നിര്‍ജ്ജലീകരണത്തില്‍ നിന്ന് അകറ്റിനിര്‍ത്തുക.
ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുക
ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ജലാംശം കൂടുതലുള്ള തണ്ണിമത്തന്, വാഴപ്പഴം തുടങ്ങിയ പഴങ്ങള്‍ ഉള്‍പ്പെടുത്തുക.
ഉപ്പ് കുറയ്ക്കുക
ഉപ്പില്‍ സോഡിയം അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തില്‍ കാല്‍സ്യം അടിഞ്ഞുകൂടാന്‍ കാരണമാകുന്നു. ഇത് കാല്‍സ്യം ഓക്സലേറ്റ് വൃക്കയിലെ കല്ലുകള്‍ രൂപപ്പെടുന്നതിന് കാരണമാകുന്നു. പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍, ടിന്നിലടച്ച സൂപ്പുകളള്, മോണോസോഡിയം ഗ്ലൂട്ടാമേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
മധുരപാനീയങ്ങള്‍ കുറയ്ക്കുക
ഉയര്‍ന്ന ഫ്രക്ടോസ് അടങ്ങിയ കോണ്‍ സിറപ്പ് പോലെയുള്ള പഞ്ചസാര കൂടുതലുള്ള ചില ഭക്ഷണങ്ങളും പാനീയങ്ങളും ശരീരത്തില്‍ കാല്‍സ്യം, ഓക്സലേറ്റ്, യൂറിക് ആസിഡ് എന്നിവയുടെ ശേഖരണത്തിന് കാരണമാകും, ഇത് വൃക്കയിലെ കല്ലുകളിലേക്ക് നയിക്കുന്നു.
മദ്യം കഴിക്കുന്നത് കുറയ്ക്കുക
അമിതമായ മദ്യപാനം കരളിനെ മാത്രമല്ല, ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും വൃക്കയിലെ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ മദ്യം കഴിക്കുന്നത് കുറയ്ക്കുക.
ഓക്സലേറ്റ് അടങ്ങിയ ഭക്ഷണം ഒഴിവാക്കുക
ഓക്സലേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തില്‍ കാല്‍സ്യം ഓക്സലേറ്റ് വളര്‍ത്തി വൃക്കയിലെ കല്ലുകള്‍ക്ക് കാരണമായേക്കാം. ഓക്സലേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ പരിമിതപ്പെടുത്തുന്നത് വൃക്കയിലെ കല്ലുകള്‍ തടയാന്‍ സഹായിക്കും. കോഫി, ചീര, ചോക്കലേറ്റ്, മധുര കിഴങ്ങ്, സോയ ഉല്‍പ്പന്നങ്ങള്‍, ഗോതമ്പ് തവിട്, നിലക്കടല, ബീറ്റ്റൂട്ട് തുടങ്ങിയവ ഓക്സലേറ്റ് വലിയ അളവില്‍ അടങ്ങിയ ചില ഭക്ഷണങ്ങളാണ്.
മൃഗ പ്രോട്ടീന്റെ ഉപഭോഗം കുറയ്ക്കുക
മൃഗങ്ങളുടെ മാംസം പ്രോട്ടീനുകളുടെ സമ്പന്നമായ ഉറവിടങ്ങളാണ്. ഈ പ്രോട്ടീന്‍ ശരീരത്തിലെ സിട്രേറ്റിന്റെ അളവ് കുറയ്ക്കുന്നതിലേക്ക് നയിക്കുന്നു. വൃക്കയിലെ കല്ലുകള്‍ തടയുന്ന രാസവസ്തുവാണ് സിട്രേറ്റ്.
പ്യൂരിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കുറയ്ക്കുക
പ്യൂരിന്‍ അടങ്ങിയ ഭക്ഷണക്രമം വൃക്കയിലെ കല്ലുകള്‍ വികസിപ്പിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് റെഡ് മീറ്റ്, കക്കയിറച്ചി തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുക.
ക്രാഷ് ഡയറ്റുകള്‍ ഒഴിവാക്കുക
കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ അളവില്‍ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണരീതികള്‍ ഒന്നിലധികം വിധങ്ങളില്‍ ശരീരത്തിന് ദോഷകരമാണ്. അവ ശരീരത്തില്‍ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നതിലേക്ക് നയിക്കുന്നു, ഇത് വൃക്കയിലെ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
നാരങ്ങവെള്ളം കുടിക്കുക
കഫീന്‍ നിര്‍ജ്ജലീകരണത്തിന് കാരണമാകുന്നതിനാല്‍ കട്ടന്‍ ചായയും കട്ടന്‍ കാപ്പിയും ഒഴിവാക്കുക. വേനല്‍ക്കാലത്ത് ചെറുനാരങ്ങ വെള്ളം കുടിക്കുക, കാരണം ഇത് വൃക്കയിലെ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നു.
ചിട്ടയായ ജീവിതശൈലി പിന്തുടരുക . ദിവസവും വൃത്തിയായി ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യുകയും ചെയ്യുക. മഗ്നീഷ്യം, സിട്രേറ്റ് എന്നിവയുടെ ഉപഭോഗം വര്‍ദ്ധിപ്പിക്കുക. മഗ്നീഷ്യം കല്ല് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. വൃക്കയിലെ കല്ലുകള്‍ ഉണ്ടെങ്കില്‍, മഗ്നീഷ്യം മതിയായ അളവില്‍ മാത്രം കഴിക്കുക. ബദാം ഒഴികെയുള്ള ഡ്രൈ ഫ്രൂട്ട്സും ഒഴിവാക്കണം.