ടൊറന്റോ: കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു. യുപി ഗാസിയാബാദ് സ്വദേശിയായ കാർത്തിക് വാസുദേവ്(21) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം ഷെർബോൺ സബ്വേ സ്റ്റേഷന് പുറത്ത് നടന്ന വെടിവെപ്പിനെ തുടർന്നാണ് മാനേജ്മെന്റ് വിദ്യാർഥിയായ കാർത്തിക് കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോർട്ടുകൾ.
കവർച്ച ശ്രമത്തിനിടെ പൊലീസും മോഷ്ടാക്കളും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. ഇതിനിടെ പ്രതികൾ പൊലീസിന് നേരെ വെടിയുതിർത്തു. ഇതിലാണ് കാർത്തിക്കിന് വെടിയേർക്കുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ജനുവരിയിലാണ് കാർത്തിക്ക് കാനഡയിൽ എത്തിയത്.വിദ്യാർഥിയുടെ മരണത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് ജയശങ്കർ കാർത്തിക്കിന്റെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തി.