ന്യൂദൽഹി: ജെ.എൻ.യു മുൻ വിദ്യാർത്ഥി നേതാവും ആക്ടിവിസ്റ്റുമായ ഷെഹല റാഷിദിനെതിരായി പ്രക്ഷേപണം ചെയ്ത വാർത്താ പരിപാടി സീ ന്യൂസ് പിൻവലിക്കണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേർഡ് അതോറിറ്റി (എൻ.ബി.ഡി.എസ്.എ).2020 നവംബർ 30ന് രാത്രി 11:30ന് ഷെഹല റാഷിദിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സീ ന്യൂസിൽ അവതരിപ്പിച്ച വാർത്താ പരിപാടി പക്ഷപാതപരവും വസ്തുനിഷ്ഠമല്ലാത്തതുമായിരുന്നെന്നും, സംഭവത്തെ ഒരു ഭാഗത്തുകൂടെ മാത്രമാണ് നോക്കിക്കണ്ടതെന്നും എൻ.ബി.ഡി.എസ്.എ നിരീക്ഷിച്ചു.
സീ ന്യൂസിന്റെ എല്ലാ യുട്യൂബ്, വെബ്‌സൈറ്റ്, മറ്റ് ലിങ്കുകൾ എന്നിവയിൽ നിന്നും പരിപാടിയുടെ വീഡിയോ നീക്കം ചെയ്യണമെന്നും എൻ.ബി.ഡി.എസ്.എ ഉത്തരവിട്ടിട്ടുണ്ട്.സീ ന്യൂസിലെ മുഖ്യ അവതാരകൻ സുധീർ ചൗധരി അവതരിപ്പിച്ച പരിപാടിക്കെതിരെ പരാതിയുമായി ഷെഹല റാഷിദ് എൻ.ബി.ഡി.എസ്.എയെ സമീപിക്കുകയായിരുന്നു.ഷെഹലയുടെ മാതാവുമായി വേർപിരിഞ്ഞ് കഴിയുന്ന പിതാവ് അബ്ദുൽ റാഷിദ് ഷോറയുമായി സുധീർ ചൗധരി അഭിമുഖം നടത്തിയിരുന്നു. അഭിമുഖത്തിൽ ഷെഹലയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ അബ്ദുൽ റാഷിദ് ഷോറ നടത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഷെഹലക്കെതിരെ ഒരു അടിസ്ഥാനവും തെളിവുമില്ലാത്ത ആരോപണങ്ങൾ സുധീർ ചൗധരി ടി.വി പരിപാടിയിലൂടെ ഉന്നയിക്കുകയായിരുന്നു.ഷെഹലയുടെ മാതാവിനെയും സഹോദരിയെയും അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ പരിപാടിയിൽ ഉയർന്നിരുന്നു.
താൻ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നും ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഫണ്ടിങ് നൽകിയെന്നും സുധീർ ചൗധരി പരിപാടിയിൽ പറഞ്ഞതായി ഷെഹല എൻ.ബി.ഡി.എസ്.എക്ക് മുമ്പാകെ വ്യക്തമാക്കി.മാർച്ച് 31നായിരുന്നു സീ ന്യൂസിനെതിരായി എൻ.ബി.ഡി.എസ്.എ ഉത്തരവ് പുറപ്പെടുവിച്ചത്.