പ്രായപൂർത്തിയായതിന് ശേഷം സ്ത്രീശരീരം സങ്കീർണമായ മാറ്റങ്ങളിലൂടെയാണ് കടന്നുപോവാറുള്ളത്. സ്തന വളർച്ച, ഹോർമോൺ മാറ്റങ്ങൾ, ലൈംഗിക വികാരം, മാനസികാവസ്ഥയിലെ വ്യതിയാനങ്ങൾ എന്നിവയെല്ലാം ഈ പ്രായത്തിലെ പ്രത്യേകതയാണ്. ചില സ്ത്രീകൾക്ക് ഈ ഘട്ടം കടന്നുപോവുകയെന്നത് ഒട്ടും പ്രയാസമുള്ള കാര്യമല്ല. എന്നാൽ മറ്റ് ചിലരെ സംബന്ധിച്ചിടത്തോളം ഈ സമയം തീർത്തും സങ്കീർണവും ബുദ്ധിമുട്ടേറിയതുമാണ്. സ്ത്രീകളുടെ പ്രത്യുൽപാദന ആരോഗ്യത്തെ മുൻനിർത്തി ആയുർവേദം നിർദ്ദേശിക്കുന്ന നിരവധി ചിട്ടകളും രീതികളുമുണ്ട്. അത് ജീവിതത്തിന്റെ ഭാഗമാക്കുന്നത് ഏറെ ഗുണകരമായിരിക്കും.
ആയുർവേദത്തിൽ ശാരീരിക ആരോഗ്യത്തെ പിത്തം എന്നും മാനസികാരോഗ്യത്തെ വാതമെന്നും വൈകാരികമായ ഘടകങ്ങളെ കഫമെന്നുമാണ് പറയുന്നത്. ഈ മൂന്ന് ഘടകങ്ങളും ഒരുപോലെ സന്തുലിതമായി നിലനിൽക്കുകയാണെങ്കിൽ അത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. എന്നാൽ ഇതിൽ ഏതൊരു ഘടകത്തിന്റേയും ഏറ്റക്കുറച്ചിൽ ശരീരത്തെ പ്രതികൂലമായി ബാധിക്കും.
സ്ത്രീകളിലെ പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ ആയുർവേദത്തിലൂടെ പരിഹരിക്കാനുള്ള വഴികൾ താഴെ പറയുന്നവയാണ്.ശാരീരികാരോഗ്യത്തിനും മാനസികാരോഗ്യത്തിനും യോഗ വലിയ ഗുണം ചെയ്യും. ശരീരത്തിന്റേയും മനസ്സിന്റേയും സമ്മർദ്ദം ലഘൂകരിക്കാത്തതിനാലാണ് സ്ത്രീകളുടെ പല ആരോഗ്യ പ്രശ്നങ്ങളും സങ്കീർണമാവാറുള്ളത്. യോഗ ശരീരത്തെ കൂടുതൽ ആരോഗ്യമുള്ളതാക്കുന്നു. ഒപ്പം തന്നെ മാനസിക സമ്മർദ്ദത്തെ പരമാവധി കുറയ്ക്കുകയും ചെയ്യുന്നു. മനസ്സിന് ആത്മവിശ്വാസം പകരുകയും ഊർജ്ജസ്വലമാക്കുകയും ചെയ്യുന്ന യോഗ ശീലമാക്കുന്നത് നല്ലതാണ്.
മാനസിക സമ്മർദ്ദം ഒഴിവാക്കി കഫം നിയന്ത്രണത്തിലാക്കാൻ വാം ഓയിൽ മസ്സാജിലൂടെ സാധിക്കും. ഇത് സ്ത്രീകളെ കൂടുതൽ ശാന്തരാക്കുകയും സന്തോഷവതികളാക്കുകയും ചെയ്യും. ആർത്തവ ലക്ഷണങ്ങളായ നിയന്ത്രിക്കാനും ഈ മസാജിലൂടെ കഴിയുമെന്ന് ആയുർവേദം പറയുന്നു.
പ്രകൃതിയുമായി ബന്ധപ്പെട്ട് നിൽക്കുന്ന വൈദ്യശാസ്ത്ര ശാഖയാണ് ആയുർവേദം. എല്ലാ ആരോഗ്യ പ്രശ്നങ്ങൾക്കും പ്രകൃതിയിൽ തന്നെ പരിഹാരമുണ്ടെന്ന് ആയുർവേദം പറയുന്നു. സ്ത്രീകളിലെ ഹോർമോൺ ബാലൻസ് നിലനിർത്തുന്നതിനായി ശതാവരി, അശ്വഗന്ധ, യസ്തിമധു തുടങ്ങിയ ഔഷധങ്ങൾ ഉപയോഗിക്കുന്നത് നല്ലതാണെന്ന് ആയുർവേദത്തിൽ പറയുന്നുണ്ട്. ഗർഭപാത്രം, യോനി, അണ്ഡാശയം തുടങ്ങിയ സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങളെ ഈ ഔഷധങ്ങൾ പോഷിപ്പിക്കും. കൂടാതെ ശരീരത്തെ കൂടുതൽ കരുത്തുള്ളതാക്കാൻ കാത്സ്യവും മറ്റ് പോഷകങ്ങളും ഇതിലൂടെ ലഭിക്കും.