പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുകയാണ് .ഈ വർഷത്തിലും ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന നിരവധി മാറ്റങ്ങളാണ് വരാൻ പോകുന്നത്. എല്ലാ അവശ്യ സാധനങ്ങൾക്കും വില കൂടുകയാണ്.കേന്ദ്ര ബജറ്റിന്റെ ഭാഗമായുള്ള പുതിയ നികുതി നിര്‍ദേശങ്ങളും ഏപ്രിൽ ഒന്നു മുതല്‍ നിലവില്‍ വരും. വിലകയറ്റവും ടാക്സ് വർധനവും എല്ലാം സാധാരണക്കാരുടെ മാസ ബജറ്റിൽ ഇത് കാര്യമായ സ്വാധീനം ഈ വർഷം ഉണ്ടാക്കും.
കുടിവെള്ളത്തിന് വരെ വലിയ വില വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ആയിരം ലിറ്റര്‍ മുതല്‍ പതിനയ്യായിരം ലിറ്റര്‍ വരെ ഉപയോഗിക്കുന്ന 36 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ് വിലവര്‍ധനവ് കൂടുതല്‍ ബാധിക്കുക. ആയിരം ലിറ്ററിന് 4.20 പൈസ നല്‍കിയിരുന്ന സ്ഥാനത്ത് ഇനി 4.41 പൈസയും ഇനി വെള്ളം കുടിക്കണമെങ്കിൽ നല്‍കണം.
സാധാരണക്കാരായ രോഗികളെ കാര്യമായി തന്നെ ബാധിക്കുന്ന മറ്റൊന്നാണ് മരുന്നുകളുടെ വിലയിൽ ഉണ്ടായിരിക്കുന്ന വര്‍ധനവ്. ഏപ്രില്‍ ഒന്നു മുതല്‍ ഏകദേശം നാല്‍പ്പതിനായിരത്തോളം മരുന്നുകള്‍ക്കാണ് വില കൂടുന്നത്. പാരസെറ്റമോള്‍ മുതല്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവയ്ക്ക് ഉള്‍പ്പടെ നിത്യവും ഉപയോഗിക്കുന്ന മരുന്നുകളുടെ വില വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ രോഗികളുടെ ദൈനം ദിന ജീവിതത്തെ സാരമായി തന്നെ മരുന്നുവില ബാധിക്കും.
ദിവസവും കൂടിക്കൊണ്ടിരിക്കുന്നു ഇന്ധന വിലയെ കൂടാതെ ഡീസല്‍ വാഹനങ്ങളുടെ വിലയും രജിസ്‌ട്രേഷന്‍ പുതുക്കല്‍ നിരക്കും കൂട്ടിയിട്ടുണ്ട്. ഹരിത നികുതി നടപ്പിലാകുന്നതോടെ ഡീസല്‍ വാഹനങ്ങള്‍ക്കും വില ഉയരും. ഓട്ടോറിക്ഷകള്‍ ഒഴികെയുള്ള ഡീസല്‍ വാഹനങ്ങള്‍ക്കാണ് ഹരിത നികുതി ബാധകമാകുക. ചെറു കാറുകള്‍ക്ക് ആയിരവും ഇടത്തരം വാഹനങ്ങള്‍ക്ക് 1500 രൂപയും ഹെവി വാഹനങ്ങള്‍ക്ക് 2000 രൂപയുമാണ് ഹരിത നികുതി ഏർപ്പെടുത്തിയിരിക്കുന്നത്. പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള നിരക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനുള്ള നിരക്കും കൂടും.
ഈ സാമ്പത്തികവര്‍ഷം മുതല്‍ ഭൂനികുതിയും വര്‍ധിപ്പിച്ചിട്ടുണ്ട്.ഏകദേശം 80 കോടിയുടെ അധിക വരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഭൂമിയുടെ ന്യായവില ഉയര്‍ത്താനുള്ള ബജറ്റ് തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ ഭൂനികുതിയും ഭൂമിയുടെ രജിസ്‌ട്രേഷന്‍ നിരക്കും ഉയരും. ഭൂമിയുടെ ന്യായ വിലയിൽ 10 %വർദ്ധനവ് നടപ്പിലാക്കും .200 കോടിയുടെ അധികവരുമാനമാണ് കണക്കുകൂട്ടുന്നത് .ഒരു ആര്‍ അഥവാ 2.47 സെന്റ് അടിസ്ഥാനമാക്കിയാണ് ഭൂനികുതി കണക്കാക്കുന്നത്. പഞ്ചായത്തില്‍ 8.1 ആര്‍ വരെയും നഗരസഭകളില്‍ 2.43 ആര്‍ വരെയും കോര്‍പറേഷനുകളില്‍ 1.62 ആര്‍ വരെയും ഭൂനികുതി ഇരട്ടിയാകും. ഭൂനികുതിയുടെ ന്യായവിലയും വര്‍ധിക്കും. ഇതിന് അനുസൃതമായി രജിസ്‌ട്രേഷന്‍ നിരക്കും സ്റ്റാംപ് ഡ്യൂട്ടിയും വര്‍ധിക്കും.
ടോള്‍ പ്ലാസയില്‍ ഏപ്രില്‍ ഒന്നു മുതല്‍ ടോള്‍ നിരക്ക് വര്‍ധിക്കും.വടക്കഞ്ചേരി മണ്ണുത്തി ദേശീയപാത പന്നിയങ്കര ടോള്‍ പ്ലാസയില്‍ എല്ലാ വിഭാഗങ്ങളിലും ഏകദേശം 10 ശതമാനം വരെ വര്‍ധനയുണ്ടാകും. മാര്‍ച്ച് ഒമ്പതുമുതല്‍ ടോള്‍ പിരിവ് ആരംഭിച്ച പന്നിയങ്കരയില്‍ പ്രതിഷേധങ്ങള്‍ക്കിടയിലാണ് വീണ്ടും വര്‍ധിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദേശീയപാത അതോറിറ്റിയാണ് ടോള്‍ പിരിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
2022-23 സാമ്പത്തിക വര്‍ഷത്തില്‍, 75 വയസും അതില്‍ കൂടുതല്‍ പ്രായമുള്ളതുമായ മുതിര്‍ന്ന പൗരന്മാര്‍ ചില നിബന്ധനകള്‍ക്ക് വിധേയമായി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതില്ല. ഇതിനായി ബാങ്കിന് ഡിക്ലറേഷന്‍ നല്‍കേണ്ടിവരും.ഏപ്രില്‍ 1 മുതല്‍ ആദായനികുതി റിട്ടേണുകളില്‍ എന്തെങ്കിലും പൊരുത്തക്കേടുകളോ ഒഴിവാക്കലുകളോ ഉണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിനുള്ള അവസരം ലഭിക്കും. ഐടിആര്‍ ഫയല്‍ ചെയ്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ തിരുത്താന്‍ നികുതിദായകരെ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് ഒറ്റത്തവണ ജാലകമായിരിക്കും. ഇതു പ്രകാരം മുമ്പ് വെളിപ്പെടുത്താത്ത വരുമാനത്തിനും 25 ശതമാനം അധിക നികുതി നല്‍കി ഒടുക്കുന്നതിനും സാധിക്കും.
2022 ലെ കേന്ദ്ര ബജറ്റിന്റെ ഭാഗമായി ക്രിപ്‌റ്റോകറന്‍സിയ്ക്കും ഡിജിറ്റര്‍ അസറ്റുകള്‍ക്കും 30ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ ഡിജിറ്റല്‍ ആസ്തികള്‍ക്ക് നികുതി ചുമത്തുന്നതിന് 1961ലെ ആദായനികുതി നിയമത്തില്‍ തന്നെ വകുപ്പ് ഏര്‍പ്പെടുത്തിയിരുന്നു. ഇതു പ്രകാരമുള്ള നികുതി വര്‍ധന പുതിയ സാമ്പത്തിക വർഷത്തിൽ നിലവില്‍ വരും.സേവിംഗ്‌സ് സ്‌കീമുകള്‍, ടൈം ഡെപ്പോസിറ്റുകള്‍ തുടങ്ങിയ പോസ്റ്റ് ഓഫീസ് സ്‌കീമുകളില്‍ നിന്ന് ലഭിക്കുന്ന പലിശ ഇനി മുതൽ പണമായി നല്‍കില്ല. പകരം, അവ പോസ്റ്റ് ഓഫീസ് സേവിംഗ് അക്കൗണ്ടിലേക്കോ സ്‌കീമുമായി ബന്ധിപ്പിച്ചിട്ടുള്ള ഏതെങ്കിലും ബാങ്ക് അക്കൗണ്ടിലേക്കോ ട്രാന്‍സ്ഫര്‍ ചെയ്യപ്പെടും. അതിനാല്‍, ഒരു സേവിംഗ്‌സ് അക്കൗണ്ട് പോസ്റ്റ് ഓഫീസ് സേവിംഗ് സ്‌കീമുകളുമായി ബന്ധിപ്പിക്കണം.