പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമാണ് ‘ജന ഗണ മന’. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. പൃഥ്വിരാജ് അടക്കമുള്ളവർ തന്നെയാണ് ചിത്രത്തിന്റെ ട്രെയിലർ ഷെയർ ചെയ്‍തതത്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു (Jana Gana Mana trailer).
പൃഥ്വിരാജിന് പുതിയ ചിത്രത്തിൽ മികച്ച ഒരു കഥാപാത്രമാണ് എന്നാണ് ട്രെയിലർ സൂചന നൽകുന്നത്. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ഏപ്രിൽ 28നാണ് റിലീസ് ചെയ്യുക. തിയറ്ററുകളിൽ തന്നെയാണ് ചിത്രം റിലീസ് ചെയ്യുക. ഒരിടവേളയ്‍ക്ക് ശേഷമുള്ള തിയറ്റർ റിലീസാണ് ‘ജന ഗണ മന’.
സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിൻറെയും മാജിക് ഫ്രെയിംസിൻറെയും ബാനറുകളിലാണ് നിർമാണം. പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, ആണ്. സഹ നിർമ്മാണം ജസ്റ്റിൻ സ്റ്റീഫൻ.
ശ്രീ ദിവ്യ, ധ്രുവൻ, ശാരി, രാജ കൃഷ്‍ണമൂർത്തി, പശുപതി, അഴകം പെരുമാൾ, ഇളവരശ്, വിനോദ് സാഗർ, വിൻസി അലോഷ്യസ്, മിഥുൻ, ഹരി കൃഷ്‍ണൻ, വിജയകുമാർ, വൈഷ്‍ണവി വേണുഗോപാൽ, ചിത്ര അയ്യർ, ബെൻസി മാത്യൂസ്, ധന്യ അനന്യ, നിമിഷ, ദിവ്യ കൃഷ്‍ണ, ജോസ്‍കുട്ടി ജേക്കബ്, പ്രസാദ് അരുമനായകം, രാജ് ബാബു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. സൗണ്ട് ഡിസൈൻ സിങ്ക് സിനിമ. യുവഛായാഗ്രാഹകരിൽ ശ്രദ്ധേയനായ സുദീപ് ഇളമൺ ആണ് സിനിമാറ്റോഗ്രാഫർ. ‘അയ്യപ്പനും കോശി’യും ക്യാമറയിൽ പകർത്തിയത് സുദീപ് ആയിരുന്നു. ലൈൻ പ്രൊഡ്യൂസർമാർ ഹാരിസ് ദേശം, സന്തോഷ് കൃഷ്‍ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്. സ്റ്റിൽസ് സിനറ്റ് സേവ്യർ, ഡിസൈൻ ഓൾഡ്‍മങ്ക്‍സ്. എഡിറ്റിംഗും ഡിഐയും ശ്രീജിത്ത് സാരംഗ്.
മോഹൻലാലിനെ നായകനാക്കി സംവിധാനവും നിർവ്വഹിച്ച ‘ബ്രോ ഡാഡി’യിലാണ് പൃഥ്വിരാജിനെ പ്രേക്ഷകർ അവസാനം കണ്ടത്. ‘ബ്രോ ഡാഡി’ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ടൈറ്റിൽ കഥാപാത്രത്തിൻറെ മകൻറെ വേഷത്തിലായിരുന്നു രാജു. ഷാജി കൈലാസ് ചിത്രം ‘കടുവ’, ബ്ലെസ്സിയുടെ ‘ആടുജീവിതം’ എന്നിവയാണ് അഭിനയിക്കുന്നവയിൽ പൃഥ്വിരാജിൻറേതായി പുറത്തെത്താനുള്ള ചിത്രങ്ങൾ. ‘ലൂസിഫറി’ൻറെ രണ്ടാംഭാഗമായ, മോഹൻലാൽ നായകനാവുന്ന ‘എമ്പുരാൻ’ അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രവുമാണ്.