ഉത്തർപ്രദേശിൽ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പന്ത്രണ്ടാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ റദ്ദാക്കി. 24 ജില്ലകളിലെ പരീക്ഷയാണ് റദ്ദാക്കിയത്. പന്ത്രണ്ടാം ക്ലാസിലെ ഇംഗ്ലീഷ് ചോദ്യ പേപ്പർ 500 രൂപയ്ക്കാണ് വിറ്റത്. ഇത് കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷ റദ്ദാക്കുകയായിരുന്നു. ചോദ്യപേപ്പർ ചോർച്ചയിൽ കോളജ് അധ്യാപകൻ അടക്കം 17 പേർ അറസ്റ്റിലായി. പ്രതികൾക്കെതിരെ ദേശീയ സുരക്ഷ നിയമം പ്രയോഗിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി.