ഈ വർഷത്തെ ഓസ്കര്‍ വേദിയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച വിഷയം ആയത് നടന്‍ വില്‍ സ്മിത്ത് അവതാരകന്‍ ക്രിസ് റോക്കിനെ തല്ലിയ സംഭവമാണ്.
നടൻ വില്‍ സ്മിത്തിന്റെ മികച്ച നടന്‍ അവാര്‍ഡ് അടക്കം ഈ സംഭവത്തില്‍ മുങ്ങിപ്പോവുകയും ചെയ്തു. ഭാര്യ ജേഡ് സ്മിത്തിന്റെ തലമുടിയെ പൊതുവേദിയില്‍ കളിയാക്കിയതിനാണ് വില്‍ സ്മിത്ത് ക്രിസ് റോക്കിനെ തല്ലിയത്. ഇപ്പോഴിതാ മകന്റെ ആദ്യ ഓസ്കറിനെക്കുറിച്ചും വിവാദത്തെക്കുറിച്ചും ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് വില്‍ സ്മിത്തിന്റെ അമ്മ കരോളിന്‍ സ്മിത്ത്
“എല്ലാവരോടും വളരെ നല്ല രീതിയില്‍ ഒരുപോലെ പെരുമാറുന്ന ഒരാളാണ് അവന്‍. ഇതാദ്യമായാണ് അവന്‍ ഇങ്ങനെ പൊട്ടിത്തെറിക്കുന്നത് ഞാന്‍ കാണുന്നത്. അവന്റെ ജീവിതത്തില്‍ ആദ്യത്തെ സംഭവമാണിത്… ഒരിക്കലും അവനിങ്ങനെയൊന്നും ചെയ്ത് ഞാന്‍ കണ്ടിട്ടില്ല”, മുഖത്തടിച്ച സംഭവത്തെക്കുറിച്ച് കരോളിന്‍ പറഞ്ഞതിങ്ങനെ. “എനിക്കറിയാം അവന്‍ എങ്ങനെയാണ് ജോലി ചെയ്യുന്നതെന്ന്. എന്തുമാത്രം കഠിനാധ്വാനമാണ് അവന്‍ ചെയ്യുന്നതെന്ന്”. മകന്റെ ഈ നേട്ടത്തിനായി കാത്തിരിക്കുകയായിരന്നെന്നും അമ്മ വ്യക്തമാക്കി.