ആറു വര്‍ഷങ്ങള്‍ക്ക് ശേഷം മീരാജാസ്മിന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന സത്യന്‍ അന്തിക്കാട് ചിത്രം ‘മകളി‘ലെ പുതിയ പോസ്റ്റര്‍ പുറത്തു വിട്ടു.
ചിത്രത്തില്‍ ജയറാം ആണ് നായകന്‍ എന്നതും മീര ജാസ്മിന്‍ മലയാളത്തിലേക്ക് ഒരു വലിയ ഇടവേളക്ക് ശേഷം തിരിച്ചുവരുന്നു എന്നതുകൊണ്ടും ചിത്രം ഇതിനോടകം തന്നെ വലിയ രീതിയില്‍ ശ്രദ്ധ നേടി.
‘ഒരു ഇന്ത്യന്‍ പ്രണയകഥ‘യും, ‘കുടുംബപുരാണ‘വും, ‘കളിക്കള‘വുമൊക്കെ നിര്‍മ്മിച്ച ‘സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ് ചിത്ര൦ നിര്‍മിക്കുനന്ത്. ഡോ. ഇക്‌ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാറാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
ഡോക്ടര്‍ ഇക്‌ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ.എസ്. കുമാര്‍ ആണ് ഛായാഗ്രഹണം. വിഷ്ണു വിജയ് സംഗീതം.പ്രശാന്ത് മാധവ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രലങ്കാരവും നിര്‍വഹിക്കുന്നു. സെന്‍ട്രല്‍ പിക്ചേഴ്സ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്.