അമൽ നീരദിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി എത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം ഭീഷ്മ പർവ്വത്തിന്റെ ഒ.ടി.ടി റിലീസ് ഡേറ്റ് പുറത്ത്.ഏപ്രിൽ ഒന്നിന് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക.മാർച്ച് മൂന്നിന് തിയേറ്ററുകളിലെത്തിയ ഭീഷ്മ പർവ്വം കേരളത്തിന് പുറത്തേക്കും വലിയ തരംഗമാണ് തീർത്തത്.
ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും, ട്രെയ്ലറും, പാട്ടുകളുമെല്ലാം ട്രെൻഡിംഗിലുണ്ടായിരുന്നു. ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, അബു സലിം, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാർ, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാർവ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അഭിനയിച്ചത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.