റിയാദ്: സൗദിയിൽ 98 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 219 പേര്‍ സുഖം പ്രാപിച്ചു. ഒരു മരണവും പുതുതായി രേഖപ്പെടുത്തി. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,50,356 ഉം രോഗമുക്തരുടെ എണ്ണം 7,33,365 ഉം ആയിട്ടുണ്ട്.
ഇതോടെ രാജ്യത്തെ ആകെ മരണം 9,039 ആയി. നിലവില്‍ 7,952 പേര്‍ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നുണ്ട്. ഇവരില്‍ 141 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നു. സൗദിയില്‍ നിലവിലെ കൊവിഡ് മുക്തിനിരക്ക് 97.74 ശതമാനവും മരണനിരക്ക് 1.06 ശതമാനവുമാണ്.