പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന് നേരെ ആക്രമണം. സ്വന്തം നാടായ ഭഖ്തിയാര്‍പുറില്‍ വെച്ച് നിതീഷ് കുമാറിന് മര്‍ദനമേറ്റു. അക്രമിച്ച യുവാവിനെ പോലീസ് ഉടന്‍ കസ്റ്റഡിയിലെടുത്തു.
ഒരു പ്രാദേശിക ആശുപത്രി സമുച്ചയത്തില്‍ സംസ്ഥാനത്തെ സ്വാതന്ത്ര്യ സമര സേനാനി ശില്‍ഭദ്ര യാജിയുടെ പ്രതിമയില്‍ ആദരാഞ്ജലി അര്‍പ്പിക്കാനിരിക്കെയാണ് മുഖ്യമന്ത്രിക്കു നേരെ ആക്രമണമുണ്ടായത്.
സുരക്ഷാ ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇടയിലൂടെ യാതൊരു കൂസലും തടസ്സവുമില്ലാതെ എത്തിയ യുവാവ് നിതീഷിനെ പിന്നില്‍ നിന്ന് അടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.