‘ചാക്കോച്ചൻ’ അങ്ങനെ വിളിക്കാൻ ആണ് മലയാളികൾക്കും ഇഷ്ടം .ചോക്ലേറ്റ് ഹീറോ…അന്നും ഇന്നും എന്നും ഈ വിശേഷണം കുഞ്ചാക്കോ ബോബന് സ്വന്തം. പ്രായം തളർത്താത്ത സൗന്ദര്യവും അഭിനയവും മലയാളി മനസിൽ കുടിയേറിയിട്ട് 25 വർഷങ്ങൾ പിന്നിടുകയാണ്. ഒന്നര പതിറ്റാണ്ടുകളായി മലയാളസിനിമ മേഖലയിൽ സജീവം . മലയാളത്തിലെ ഹേറ്റേഴ്സ് ഇല്ലാത്ത നടന്മാരുടെ കൂട്ടത്തില്‍ ആദ്യംമുതല്‍ക്കേ ഇടംപിടിച്ചയാളാണ് കുഞ്ചാക്കോ ബോബന്‍.

സിനിമ പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്ന് ബാലതാരമായി സിനിമയിൽ എത്തി. അനിയത്തിപ്രാവിലൂടെ നായകനായി എത്തിയപ്പോൾ മലയാള സിനിമക്ക് തന്നെ ലഭിച്ചത് എക്കാലത്തെയും ഒരു റൊമാന്റിക് നായകനെയും കൂടിയായിരുന്നു. പെൺകുട്ടികളുടെ സൗന്ദര്യ സങ്കല്പത്തിലെ പുരുഷനായി കുഞ്ചാക്കോബോബൻ എന്ന ചാക്കോച്ചൻ ഇടംനേടുക ആയിരുന്നു.
അനിയത്തിപ്രാവിന്റെ വൻ വിജയം കുഞ്ചാക്കോ ബോബനെ തിരക്കുള്ള നടനായി മാറ്റി.പിന്നീട് വന്ന കുഞ്ചാക്കോ ബോബൻ അഭിനയിച്ച സിനിമയുടെ വിജയം എന്താണെങ്കിലും കുഞ്ചാക്കോ ബോബൻ എന്ന നടന്റെ താരമൂല്യത്തിനു ഒരു കുറവും സംഭവിച്ചില്ല. നിറം , ദോസ്ത്, നരേന്ദ്രൻ മകൻ ജയകാന്തൻ വക, കസ്തൂരിമാൻ, സ്വപ്നക്കൂട് എന്നിവയായിരുന്നു ഈ കാലഘട്ടത്തിലെ കുഞ്ചാക്കോ ബോബന്റെ വിജയചിത്രങ്ങൾ.
വിവാഹത്തിന് ശേഷം പിന്നീടുള്ള കുറച്ചു വർഷങ്ങളിൽ ഒന്നോ രണ്ടോ സിനിമകൾ. പിന്നീട് സിനിമയിൽ നിന്ന് താത്കാലിക പിന്മാറ്റം.
സ്വന്തമായൊരു അഭിനയശൈലിയെ എപ്പോഴും മുറുകെപ്പിടിച്ച ചാക്കോച്ചന്റെ അഭിനയജീവിതത്തിന്‍റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത് എൽസമ്മ എന്ന ആൺകുട്ടീ എന്ന ചിത്രത്തിലെ പാലുണ്ണി എന്ന കഥാപാത്രതോടെയാണ്.
2011-ൽ ട്രാഫിക് എന്ന ചിത്രത്തിലൂടെ റൊമാന്റിക് ഹീറോ എന്ന തന്റെ ഇമേജ് പൊളിച്ചെഴുതി ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു കുഞ്ചാക്കോ ബോബൻ .തുടർന്ന് ചാക്കോച്ചന്റെ വ്യത്യസ്തമാർന്ന വേഷപ്പകർച്ചകൾ ആണ് മലയാള സിനിമ കണ്ടത്. കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതും ഈ കാലയളവിലാണ് .

ഓര്‍ഡിനറി, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, വിശുദ്ധന്‍, ഹൗ ഓള്‍ഡ് ആര്‍ യു, ചിറകൊടിഞ്ഞ കിനാവുകള്‍, വലിയ ചിറകുള്ള പക്ഷികള്‍, വേട്ട, ടേക്ക് ഓഫ്, അഞ്ചാം പാതിരാ, നായാട്ട് തുടങ്ങി പട വരെ എത്തിനില്‍ക്കുന്ന ഫിലിമോഗ്രഫിയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റേത്.
കാലം മുന്നോട്ട് പോകുന്തോറും ഇതുവരെ കണ്ടത് മാത്രമല്ല തന്നിലെ അഭിനേതാവെന്ന് ഓരോ പുതിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ബോധ്യപ്പെടുത്താന്‍ കുഞ്ചാക്കോ ബോബന് കഴിയുന്നു എന്നതാണ് നടനെന്ന നിലയിൽ കുഞ്ചാക്കോ ബോബന്റെ വിജയം. വരാനിരിക്കുന്ന സിനിമകളിലൂടെയും തന്റെ ഉള്ളിലെ അഭിനേതാവിനെ ഇനിയും പ്രകടമാക്കാൻ മലയാളത്തിന്‍റെ എവര്‍ഗ്രീന്‍ ഹീറോ ചാക്കോച്ചന് കഴിയും.

















