ലൈംഗിക ബന്ധത്തിന് ഭൂരിപക്ഷം പേരും തിരഞ്ഞെടുക്കുന്നത് രാത്രി സമയങ്ങളിൽ ആണ്. എന്നാൽ പകൽ സമയത്തും അതിരാവിലെയും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് കൊണ്ട് പല ഗുണങ്ങളുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. രാവിലെയുള്ള ലൈംഗിക ബന്ധം ശാരീരികമായും മാനസികമായും പങ്കാളികളിൽ ഗുണം ചെയ്യുമെന്ന് ബെൽഫാസ്റ്റിലെ ക്വീൻസ് യൂണിവേഴ്സിറ്റിയുടെ പഠനം വ്യക്തമാക്കുന്നു. .രാവിലെയുള്ള ലൈംഗിക ബന്ധം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ശാരീരിക ബന്ധത്തിലേർപ്പെടുന്നതിലൂടെ ശരീരത്തിലെ രക്തയോട്ടം വർദ്ധിക്കുന്നു. ശരീരത്തിലെ രക്തയോട്ടം ക്രമപ്പെടുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.ജിമ്മിൽ പോകാതെ കലോറി കുറയ്ക്കാനുള്ള നല്ലൊരു മാർഗം കൂടിയാണിത്. രാവിലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് മികച്ച എക്സർസൈസിന്റെ ഗുണം ചെയ്യുന്നു. ഇതു വഴി ശരീരത്തിലെ 300 കലോറി വരെ കുറയ്ക്കാൻ കഴിയും. പ്രമേഹത്തെ നിയന്ത്രിക്കാനും ഇതുപകരിക്കുന്നു.
അതുപോലെ തന്നെ രാവിലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിലൂടെ പോസിറ്റിവായ ഒരു ദിവസം ലഭിക്കാൻ നിങ്ങൾക്ക് സഹായിക്കുന്നു.ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ പുറത്തുവിടുന്ന ഹോർമോണുകൾ കാരണം മുടി കൂടുതൽ തിളങ്ങുകയും മൃദുവാവുകയും ചെയ്യുന്നു.രാവിലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതായും പഠനങ്ങൾ വ്യക്തമാക്കുന്നു.. രോഗത്തിന് കാരണമാകുന്ന അണുക്കളെയും വൈറസുകളെയും ഇല്ലാതാക്കാൻ രാവിലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിലൂടെ സാധിക്കും. ദിവസവും രാവിലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വഴി നിങ്ങൾക്കും പങ്കാളിക്കും പിരുമുറുക്കത്തിൽ നിന്ന് മോചിപ്പിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.