റിയാദ്: കൊവിഡ് ചട്ടങ്ങൾ ഒഴിവാക്കിയ ശേഷമുള്ള ആദ്യ റംസാനെ വരവേൽക്കാൻ മക്ക, മദീന പള്ളികളിൽ വിപുലമായ പദ്ധതി. തീർഥാടകർക്കും സന്ദർശകർക്കും സേവനം നൽകുന്നതിനായി സ്ത്രീകൾ ഉൾപ്പടെ 12,000 ജീവനക്കാരെ നിയോഗിച്ചു. ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും പ്രത്യേക ശ്രദ്ധ നൽകും.
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്തവണ മക്ക, മദീന പള്ളികളിൽ വിപുലമായ സമൂഹ നോമ്പുതുറ (ഇഫ്താർ) ഉണ്ടാകും. പ്രതിദിനം 2,000 പേർക്കാണ് ഓരോയിടത്തും ഇഫ്താർ അനുമതി. പള്ളികളിൽ പ്രഭാഷണങ്ങളും പഠനക്ലാസുകളും ഉണ്ടാവും. മുതിർന്ന പണ്ഡിത സഭയിലെ എട്ട് പണ്ഡിതന്മാരടക്കമുള്ള പ്രമുഖർ പഠന ക്ലാസുകൾക്ക് നേതൃത്വം നൽകും.