ഗർഭകാലത്ത് സെക്സിലേർപ്പെടുന്നത് നല്ലതാണോ? ഗർഭകാലത്ത് സെക്സിലേർപ്പെട്ടാൽ അബോർഷനുള്ള സാധ്യത കൂടുതലോ? ഇത്തരം കുഴപ്പിക്കുന്ന കാര്യങ്ങളെ കുറിച്ച് പലർക്കും സംശയം ഉണ്ടാകാം. പക്ഷെ പലർക്കും ഈ സംശയം തുറന്ന് ചോദിക്കാൻ വളരെ മടിയാണ്.കുഞ്ഞ് ജനിക്കുന്നതുവരെ സെക്സ് മാറ്റിവയ്ക്കുന്ന ദമ്പതികളും ഇപ്പോൾ നമ്മുക്കിടയിലുണ്ട്. ഗർഭകാലത്ത് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് സുരക്ഷിതമാണോ എന്ന് നമുക്ക് പരിശോധിക്കാം.
ശക്തമായ ഗർഭാശയ പേശികൾ, അമ്നിയോട്ടിക് ദ്രാവകം, സെർവിക്സിന് ചുറ്റുമുള്ള ഒരു മ്യൂക്കസ് പ്ലഗ് എന്നിവയാൽ സംരക്ഷിക്കപ്പെടുന്നതിനാൽ ഗർഭത്തിന്റെ ഒരു ഘട്ടത്തിലും ലൈംഗികത ഗർഭസ്ഥ ശിശുവിനെ ദോഷകരമായി ബാധിക്കുകയില്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നു.
ഒമ്പത് മാസം നീണ്ടുനിൽക്കുന്ന പ്രസവ യാത്രയിൽ സ്ത്രീകളുടെ ലൈംഗികാസക്തി വർധിക്കാൻ വളരെ സാധ്യത കൂടുതലാണ്. ഒപ്പം അടുത്തിടപഴകുന്നത് ആരോഗ്യപരമായ ചില ഗുണങ്ങളും ഉണ്ടാക്കിയേക്കാം. സങ്കീർണ്ണമായ ഗർഭാവസ്ഥയിൽ മാത്രം ഈ അവസ്ഥയെക്കുറിച്ച് നന്നായി മനസ്സിലാക്കാൻ നിങ്ങൾ ഡോക്ടറുമായി സംസാരിക്കുക.
ഗർഭാവസ്ഥയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഗർഭം അലസലിന് കാരണമാകില്ലെന്ന് മയോ ക്ലിനിക്ക് വ്യക്തമാക്കുന്നു. ഗർഭപിണ്ഡം സാധാരണയായി വികസിക്കാത്തതിനാലാണ് മിക്ക ഗർഭം അലസലുകളും സംഭവിക്കുന്നത്. ലൈംഗിക ബന്ധവും മാസം തികയാതെയുള്ള പ്രസവവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.