തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ഉണ്ടായിരുന്ന ന്യുനമർദ്ദം ഇന്ന് രാവിലെ 5.30 ഓടെ തെക്കൻ ആൻഡാമാൻ കടലിൽ തീവ്രന്യുന മർദ്ദമായി ശക്തിപ്രാപിക്കുകയും ചെയ്തു.
കാർ നിക്കോബർ ദ്വീപിൽ നിന്നു 80 km വടക്ക് – വടക്ക് പടിഞ്ഞാറയും പോർട്ട്ബ്ലയറിൽ നിന്ന് 210 km തെക്ക് തെക്ക് പടിഞ്ഞാറയും സ്ഥിതി ചെയ്യുന്ന തീവ്രന്യുന മർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ അതി തീവ്ര ന്യുന മർദ്ദമായും തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ചുഴലിക്കാറ്റ് ആയി മാറിയാൽ ശ്രീലങ്ക നിർദ്ദേശിച്ച അസാനി എന്ന പേരിലാകും ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് അറിയപെടുക. കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയും ഉണ്ട്.