തമിഴ്‍ സിനിമ ഇൻഡസ്ട്രിയിൽ ‘തല’ എന്നറിയപ്പെടുന്ന സൂപ്പർ താരം അജിത്ത് കുമാറിന്‍റെ കരിയറിലെ 62-ാം ചിത്രം സംവിധാനം ചെയ്യുന്നത് വിഘ്നേഷ് ശിവനെന്ന് റിപ്പോർട്ടുകൾ. പ്രോജക്റ്റ് ഇന്നലെ വൈകിട്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോളിവുഡില്‍ ഒട്ടേറെ ബിഗ് ഹിറ്റുകള്‍ സമ്മാനിച്ച ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുബാസ്‍കരന്‍ ആണ് നിര്‍മ്മാണം. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നയന്‍താരയാവും ചിത്രത്തില്‍ നായിക എന്നാണ് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്.
ഈ വര്‍ഷാവസാനം സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നും അടുത്ത വര്‍ഷം മധ്യത്തോടെ റിലീസ് ചെയ്യുമെന്നുമാണ് ലൈക്ക പ്രൊഡക്ഷന്‍സ് അറിയിച്ചിരിക്കുന്നത്. മറ്റു താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പേരുവിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും. അജിത്തിനൊപ്പം പ്രവര്‍ത്തിക്കുന്നതിന്‍റെ സന്തോഷം വാക്കുകളില്‍ ആക്കാന്‍ പറ്റുന്നതല്ലെന്നാണ് വിഘ്നേഷ് ശിവൻ ട്വിറ്ററിൽ വ്യക്തമാക്കി.