അബുദാബി: അബുദാബിയിൽ നിലവിലുണ്ടായിരുന്ന കൊവിഡ് നിബന്ധനകളിൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വന്നു. ഇതനുസരിച്ച് കൊവിഡിനെതിരായ പ്രതിരോധ വാക്സിൽ സ്വീകരിക്കാത്തവർക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സംസ്‍കാരിക കേന്ദ്രങ്ങളിലും മറ്റ് പരിപാടികളിലും പങ്കെടുക്കാം.
നിബന്ധനകളിലെ പുതിയ ഇളവ് അബുദാബിയിലെ താമസക്കാർക്കും വിനോദ സഞ്ചാരികൾക്കും ഒരുപോലെ ബാധകമാണ്. ഇവ ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. വാക്സിൻ സ്വീകരിക്കാത്തവർക്ക് എമിറേറ്റിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സംസ്‍കാരിക കേന്ദ്രങ്ങളിലും മറ്റ് പരിപാടികളിലും പങ്കെടുക്കാമെങ്കിലും 48 മണിക്കൂറിനിടെ എടുത്ത കൊവിഡ് പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം.
നേരത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഉൾപ്പെടെയുള്ള പ്രവേശനം വാക്സിനേഷൻ പൂർത്തിയാക്കുകയും അൽ ഹുസ്‍ൻ ആപ്ലിക്കേഷനിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവർക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. വാക്സിനേഷൻ പൂർത്തിയാക്കി 14 ദിവസത്തിന് ശേഷം നെഗറ്റീവ് കൊവിഡ് പരിശോധനാ ഫലം ലഭിച്ചതിന് ശേഷം മാത്രമേ അൽ ഹുസ്‍ൻ ആപ്ലിക്കേഷനിൽ ഗ്രീൻ സ്റ്റാറ്റസ് ലഭ്യമാവുമായിരുന്നുള്ളൂ. ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതിനായി ഓരോ 14 ദിവസത്തിലൊരിക്കിലും കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ഫലം ലഭിക്കുകയും ചെയ്യണം.