ഡൽഹി: എസ്എഫ്ഐ എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തെ ഭീകര സംഘടനകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി നിരോധിക്കണമെന്ന് ഹൈബി ഈഡൻ എംപി ലോക്സഭയിൽ വ്യക്തമാക്കി.നിരന്തരമായി വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിക്കുകയും അവരുടെ മൗലിക അവകാശങ്ങൾ പോലും എസ്എഫ്ഐ നിഷേധിക്കുകയാണെന്നും എംപി ലോകസഭയിൽ അവകാശവാദം നടത്തി.
കോളേജ് തെരഞ്ഞെടുപ്പിന് ശേഷം രാത്രിയിൽ തിരുവനന്തപുരം ലോ കോളേജിൽ വനിതാ പ്രവർത്തക ഉൾപ്പെടെയുള്ളവരെ അതി ക്രൂരമായി മർദ്ദിച്ച സാഹചര്യത്തിലാണ് എം പി ലോക്സഭയിൽ വിഷയം ഉന്നയിച്ചിരിക്കുന്നത്.