കോഴിക്കോട്: ഹിജാബ് നിരോധനം ഏർപ്പെടുത്തിയ കര്‍ണാടക ഹൈക്കോടതി വിധി വേദനാജനകവും നിര്‍ഭാഗ്യകരവുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ വ്യക്തമാക്കി. മുസ്ലിം മത വിശ്വാസ പ്രമാണങ്ങളെയും വിശ്വാസിയുടെ ഒരു മൗലികാവകാശങ്ങളെയും ഹനിക്കുന്നതാണ് വിധിയെന്നും അദ്ദേഹം വിമർശിച്ചു. ഇസ്ലാമില്‍ ഹിജാബ് അനിവാര്യമല്ല എന്ന കോടതി പരാമര്‍ശം ഇസ്ലാമിക പ്രമാണവിരുദ്ധമാണ്.
ഹിജാബ് നിര്‍ബന്ധമാണ് എന്നതില്‍ മുസ്ലിം ലോകത്ത് ഇന്നോളം എതിരഭിപ്രായവും തര്‍ക്കവും ഉണ്ടായിട്ടില്ല മേല്‍ക്കോടതിയില്‍ നിന്ന് നീതിപൂര്‍വമായ തിരുത്ത് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.കാരന്തൂര്‍ മര്‍കസില്‍ നടന്ന ഇമാം കോണ്‍ഫറന്‍സ് ഉദ്ഘാടനം നിർവഹിച്ച് കാന്തപുരം പറഞ്ഞു.