തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് അടിയന്തരപ്രമേയത്തിനായുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളി. വിഷയം കോടതിയുടെ പരിഗണനയിൽ ആണെന്ന് സ്പീക്കര്‍ വ്യക്തമാക്കി. കേസില്‍ കുറ്റപത്രം സമർപ്പിച്ചിതാണെന്നും വിചാരണ നടക്കാനിരിക്കുകയായതിനാല്‍ അടിയന്തര പ്രാധാന്യമില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തില്‍ ഇറങ്ങി. ഇതിനിടെ പ്രതിപക്ഷനേതാവ് വി ഡി സതീശനും മന്ത്രി വി ശിവന്‍കുട്ടിയും തമ്മില്‍ കടുത്ത വാക്കേറ്റവും ഉണ്ടായി. സഭയിലെ പെരുമാറ്റം പഠിപ്പിക്കാന്‍ യോഗ്യനാണ് ശിവന്‍കുട്ടിയെന്ന് പ്രതിപക്ഷ നേതാവ് രക്ഷമായി പരിഹസിച്ചു. ഗുരുതുല്ല്യനായി കാണുന്നതില്‍ നന്ദിയെന്നും ന്യായമായ കാര്യത്തിനാണ് സഭയിൽ അന്ന് പ്രതിഷേധിച്ചതെന്നും ശിവന്‍കുട്ടി അതിനോട് വിശദീകരണം നൽകുകയും ചെയ്തു.