കണ്ണൂർ: മകൻ മതം മാറി വിവാഹം കഴിച്ചതിന്റെ പേരിൽ പൂരക്കളി കലാകാരനെ ക്ഷേത്ര കമ്മറ്റി വിലക്കി. സംഭവത്തിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്ത് എത്തിയിട്ടുണ്ട്. കരിവെള്ളൂരിൽ ഡിവൈഎഫ്ഐ പ്രതിഷേധ സംഗമം സംഘടിപ്പിക്കാൻ തീരുമാനം എടുത്തിട്ടുണ്ട്. ഇന്ന് വൈകുന്നേരം നടക്കുന്ന പരിപാടിയിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി പങ്ക് എടുക്കും. വിലക്ക് സംഭവം ഇരയായ വിരോദ് പണിക്കർ നേരത്തെ തന്നെ സിപിഎം വേദിയിൽ ഉന്നയിച്ചിരുന്നു. വിഷയത്തിൽ ഇടപെടേണ്ടെന്നായിരുന്നു സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ നേരെത്തെ എടുത്ത നിലപാട്.
മകൻ മുസ്ലിം പെൺകുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരിലാണ് കണ്ണൂർ കരിവെള്ളൂരിൽ പൂരക്കളി മറത്തുകളി കലാകാരനായ വിനോദ് പണിക്കരെ ക്ഷേത്രം കമ്മറ്റി വിലക്ക് ഏർപ്പെടുത്തിയത്. വിനോദ് പണിക്കരെ നേരത്തെ നിശ്ചയിച്ച പരിപാടിയിൽ നിന്നും മാറ്റി മറ്റൊരാളെക്കൊണ്ട് ചെയ്യിക്കുകയായിരുന്നു. ആചാരത്തിന് കളങ്കം വരുന്നതിനാലാണ് തീരുമാനമെന്നും മറ്റുള്ളവർ ഇക്കാര്യത്തിൽ ഇടപെടേണ്ട എന്നുമാണ് കരിവെള്ളൂർ കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്ര കമ്മറ്റിയുടെ നിലപാട്.സംഭവത്തിൽ ഇപ്പോൾ പ്രതിഷേധം ശക്തമാകുകയാണ്.