ഭീകരവാദവും കൊലപാതകങ്ങളും ഉൾപ്പെടെ വിവിധ കേസുകളിൽ സൗദിയിൽ ഇന്ന് 81 പേരുടെ വധശിക്ഷ നടപ്പാക്കി. വിചാരണ പൂർത്തിയായ ശേഷമാണ് വിവിധ കേസുകളിലെ പ്രതികളുടെ വധശിക്ഷ ഒരേദിവസം നടത്തിയത്. ഐ.എസിലെയും അൽ ഖാഇദയിലെയും അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ഇതിൽ ഉണ്ട്. 81 പേരെ ഇന്ന് വധശിക്ഷക്ക് വിധേയരാക്കിയ വിവരം ആഭ്യന്തരമന്ത്രാലയമാണ് പുറത്തുവിട്ടത്. 73 സൗദികൾ ഏഴ് യമനികൾ ഒരു സിറിയൻ സ്വദേശി എന്നിവർ ഇതിൽ ഉൾപ്പെടുന്നു.
ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരാണ് ഇതിൽ നല്ലൊരു പങ്കും. ഐ.എസിലെയും അൽ ഖാഇദയിലെയും അംഗങ്ങൾ ഇതിലുണ്ട്. തീവ്രവാദ, വധശിക്ഷാ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട വ്യക്തികൾക്കെതിരെയാണ് വധശിക്ഷകൾ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി വ്യക്തമാക്കി .