ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതയായ നടിയാണ് മനീഷ മഹേഷ് . പാടാത്ത പൈങ്കിളിയെന്ന പരമ്പരയില്‍ കണ്‍മണിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വരികയാണ് ഇപ്പോൾ മനീഷ. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ മനീഷ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. ടിക് ടോക് താരമായാണ് മലയാളികളുടെ സ്വീകരണമുറയിലേക്ക് മനീഷ മഹേഷ് കടന്നുവന്നത്.സോഷ്യൽ മീഡിയയിൽ തുടർന്നും സജീവമായ മനീഷ പങ്കുവച്ച ചില ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്.ഇപ്പോഴിതാ വീണ്ടും ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം.
നീല നിറത്തിലുള്ള ഫ്രോക്കണിഞ്ഞ് അതീവ സുന്ദരിയായി ഗ്ലാമറസ് ലുക്കിലാണ് മനീഷ ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിരിക്കുന്നത്. ഇത് കണ്‍മണിയാണെന്ന് മനസിലാവുന്നില്ല എന്നായിരുന്നു പലരുടെയും കമന്റുകൾ. നാടൻ ലുക്കിൽ അതിസാധാരണ പെൺകുട്ടിയായാണ് മനീഷ പരമ്പരയിലെത്തുന്നത്. പക്ഷെ മോഡേൺ ലുക്കിലുള്ള ഫോട്ടോഷൂട്ടുകളുമായി എത്തി നേരത്തെ തന്നെ താരം ആരാധകരെ ഞെട്ടിച്ചിരുന്നു. മനീഷ പങ്കുവയ്ക്കുന്ന വിവശേഷങ്ങൾ ഇരുകയ്യുംനീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്.