തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനത്തില്‍ രമേശ് ചെന്നിത്തലയെയും കോണ്‍ഗ്രസിനെയും കളിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്. ‘ചെന്നിത്തലയക്ക് ഇന്ന് ദുര്‍ദിന’മാണെന്ന് അദ്ദേഹം പറഞ്ഞു.വലിയഴീക്കല്‍ പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ചെന്നിത്തലയെ വേദിയില്‍ ഇരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
വരും തലമുറയ്ക്ക് കൂടിയുള്ളതാണ് വികസന പ്രവര്‍ത്തനങ്ങള്‍. പാലം പൂര്‍ത്തിയായതില്‍ രമേശ് ചെന്നിത്തലയ്ക്ക് അഭിമാനിക്കാം. പക്ഷേ, ഇന്ന് ചെന്നിത്തലയ്ക്ക് ‘ദുര്‍ദിന’മാണ്. അത് മറ്റൊരു കാര്യമാണെന്നും ഇവിടെ പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലം തുറന്ന ഈ ദിനം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനമാണെന്ന് സ്വാഗത പ്രസംഗത്തില്‍ ചെന്നിത്തല പറഞ്ഞിരുന്നു. ഇതിനെ കളിയാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.